Friday, June 10, 2016


 നിദ്ര


നിദ്രയോടടുക്കുമ്പോൾ കണ്ണിരാൽ  എന്നെ നീ നോവിക്കരുത്
നിന്റെ പുഞ്ചിരിതൂവലാൽ എന്നെ തഴുകണം
ആദ്യമായി കാണും പോലെ എന്റെ മിഴിയിൽ
നീ ഇമ വെട്ടാതെ നോക്കണം
നിന്റെ നെഞ്ചിൽ തല ചായ്ച്ച്‌  യാത്രയും കാത്തു കിടക്കണം
ചിലപ്പോള നിന്റെ സ്പന്ദങ്ങൾ  എന്നെ തിരിച്ചു വിളിച്ചേക്കാം
 ഓർമകളെ നമ്മുക്കപ്പോൾ വിരുന്നിനു വിളിക്കാം
കണ്ട നാൾ തൊട്ടുള്ള ഓർമ്മകൾ  എന്റെ കാതിൽ മൊഴിയണം
നിന്റെ കൊച്ചു കൊച്ചു കുസൃതികളെ ഓർത്തു നാം  ചിരിക്കുമ്പോൾ
അറിയാതെ പതിയെ എൻ മിഴികൾ  കൂമ്പിയെക്കും
നിദ്രയിലാണ്ടു  ഞാൻ നിന്നിൽ  അകലും മുന്പ്
നീ എന്നെ ചേർത്തൊന്നു  ചുംബിക്കണം 



15-02-2016: Remembering Joe And Vid 

 Memories...

 

Memories would have been a graveyard for her...She started loving eternity from that.. roamed in her loneliness.. loved the darkness..

One such lovable moment an orb of night came to her with a soothing wind.. She ran away to hide in her loneliness..In a breath.. in a hold the moonlit conquered her..The moon spread his light over her lonely darkness.. She waited for every fullmoon to see him..

she started waiting for someone in life for first time

written 12-03-2012
After a Break

it has been quite sometime my writing remains in diaries.. yes i am back again.. as i am at my favourite spot in the world enjoying my ever favorite show.. near my window pane enjoying the monsoon rain.. selectively here comes some of my scribbling in past 4 years

Wednesday, April 13, 2016

വിഷു

വിഷു എങ്ങനെ traditional ആക്കാം എന്നതിനെ പറ്റി ആലോചിക്കുന്ന തലമുറയായി ഇപ്പോൾ....
ലോകം ചെറുതായതു കൊണ്ട്  തെക്കുമില്ല വടക്കുമില്ല ഭേദം ...വിഷുകണി... വിഷു സെൽഫികൾ ആയി..ആഘോഷങ്ങൾ ചാനലിലേ premiere സിനിമകളായി...
 ചില്ലറ തുട്ടുകൾ നൂറിൻ്റെ നോട്ടുകളായി...മനസ്സിൽ നിറയെ ഓർമ്മകളുടെ വിഷുക്കാലം..

Tuesday, April 12, 2016


വേനലവധി  എന്നാൽ  എനിക്ക് മാമ്പൂവിൻറെ  മണമാണ്‌ ......
ഉത്സവപറമ്പിലെ  ഉച്ചഭാഷിനികളുടെ സ്വരമാണ് ....
കണികൊന്നയുടെ സുവർണ കാഴ്ചയാണ് ...
ചേർന്നിരുന്ന മുത്തശിയുടെ  സ്നേഹമാണ് ...
മുറ്റത്തെ മണ്ണിന്റെയും പറമ്പിലെ തുംബപൂവിന്റെയും സ്പർശമാണ് ...
എന്റെ നഷ്ടപെട്ട ബാല്യത്തിന്റെ വേദനയാണ് ..

Monday, May 19, 2014

ചിലപ്പോൾ  തോന്നും  നിന്നെ സ്നേഹിച്ചതു തെറ്റായിരുന്നു എന്ന്
അപ്പോൾ മനസ്സ് എന്നോട് ചോദിക്കും നീ എങ്ങിനെ നിന്നെ തിരിചരിയുമായിരുന്നു എന്ന്
ചിലപ്പോള തോന്നും നിന്നെ സ്നേഹിച്ചു മതിയായില്ല എന്ന്
അപ്പോൾ മനസ്സ് പറയും കുറച്ചു സ്നേഹം എപ്പോളും ബാക്കി വയ്ക്കണം എന്ന്
ചിലപ്പോള തോന്നും നീ എന്നെ ചതിക്കുക ആയിരുന്നു എന്ന്
അപ്പോൾ മനസ്സു പറയും എന്റെ പ്രണയം നീ അറിഞ്ഞിരുന്നില്ലെന്ന്
എന്റെ ബാക്കി വയ്ച്ച പ്രണയങ്ങൾ ക്ക്  നീ നിശബ്ദം ആയപ്പോളും
എന്റെ മനസ്സ് പറയുന്നത് നിന്റെ കണ്ണുകളിലേക്കു നോക്കാനായിരുന്നു
പക്ഷെ നോക്കനാവാത്തവണ്ണം നീ അകലെ ആയിരുന്നു
കണ്ണുകളടച്ചു  ഞാനും തിരിച്ചു നടക്കുകയാണ്
അപ്പോൾ എന്റെ മനസ്സ് പറയുകയാണ് നീ എന്നെ പിന്നിൽ നിന്നും വിളിക്കുകയാണെന്ന്

Thursday, October 3, 2013

മഴ പെയ്ത മനസ്സ് 
 
പൌർണമിയുടെ ഉള്ളിൽ  ഒരു നറുപുഷ്പം വിരിഞ്ഞു..
ആ പൂവിനു ചൊരയുടെ നിറവും ഹൃദയത്തിന്റെ  തുടിപ്പും ഉണ്ടായിരുന്നു.
ഭീതിയാൽ അന്ധമാക്കപ്പെട്ടു സംശയത്താൽ മുങ്ങാകുഴിയിട്ട് രക്ഷപ്പെടുവാൻ ശ്രമിക്കുന്ന രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു.
അതിന്റെ ഉടലുകൾ തീരുമാനങ്ങളാൽ വിഭജിക്കപ്പെട്ടിരുന്നു, വാക്കുകളുടെ തീച്ചൂളയിൽ വെന്തിരുന്നു.
തുടിച്ച ഹൃദയത്തിലെ മനസ്സ് പഴംകഥകളിൾ എവിടെയോ കുരുങ്ങി കിടന്നിരുന്നു.
ലാഭനഷ്ടങ്ങൾ എന്തെന്നറിയാതെ
 നിന്നതും ശമിച്ചതും എന്തെന്നറിയാതെ
പൌർണമി മറയുന്നതും നോക്കി വെറുങ്ങലിച്ച ഒരു ആത്മാവും
സ്നേഹമഴകൾ പെയ്തെക്കാമെന്നും
മഴവില്ല് വിരിഞ്ഞെക്കാം എന്നും
എനിക്കുള്ളതെല്ലാം എന്നെ കാത്തിരിക്കുന്നു എന്നും
ആത്മാവ് മന്ത്രം ചോല്ലുന്നുണ്ടായിരുന്നു