Thursday, October 3, 2013

മഴ പെയ്ത മനസ്സ് 
 
പൌർണമിയുടെ ഉള്ളിൽ  ഒരു നറുപുഷ്പം വിരിഞ്ഞു..
ആ പൂവിനു ചൊരയുടെ നിറവും ഹൃദയത്തിന്റെ  തുടിപ്പും ഉണ്ടായിരുന്നു.
ഭീതിയാൽ അന്ധമാക്കപ്പെട്ടു സംശയത്താൽ മുങ്ങാകുഴിയിട്ട് രക്ഷപ്പെടുവാൻ ശ്രമിക്കുന്ന രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു.
അതിന്റെ ഉടലുകൾ തീരുമാനങ്ങളാൽ വിഭജിക്കപ്പെട്ടിരുന്നു, വാക്കുകളുടെ തീച്ചൂളയിൽ വെന്തിരുന്നു.
തുടിച്ച ഹൃദയത്തിലെ മനസ്സ് പഴംകഥകളിൾ എവിടെയോ കുരുങ്ങി കിടന്നിരുന്നു.
ലാഭനഷ്ടങ്ങൾ എന്തെന്നറിയാതെ
 നിന്നതും ശമിച്ചതും എന്തെന്നറിയാതെ
പൌർണമി മറയുന്നതും നോക്കി വെറുങ്ങലിച്ച ഒരു ആത്മാവും
സ്നേഹമഴകൾ പെയ്തെക്കാമെന്നും
മഴവില്ല് വിരിഞ്ഞെക്കാം എന്നും
എനിക്കുള്ളതെല്ലാം എന്നെ കാത്തിരിക്കുന്നു എന്നും
ആത്മാവ് മന്ത്രം ചോല്ലുന്നുണ്ടായിരുന്നു

No comments: