ചിലപ്പോൾ തോന്നും നിന്നെ സ്നേഹിച്ചതു തെറ്റായിരുന്നു എന്ന്
അപ്പോൾ മനസ്സ് എന്നോട് ചോദിക്കും നീ എങ്ങിനെ നിന്നെ തിരിചരിയുമായിരുന്നു എന്ന്
ചിലപ്പോള തോന്നും നിന്നെ സ്നേഹിച്ചു മതിയായില്ല എന്ന്
അപ്പോൾ മനസ്സ് പറയും കുറച്ചു സ്നേഹം എപ്പോളും ബാക്കി വയ്ക്കണം എന്ന്
ചിലപ്പോള തോന്നും നീ എന്നെ ചതിക്കുക ആയിരുന്നു എന്ന്
അപ്പോൾ മനസ്സു പറയും എന്റെ പ്രണയം നീ അറിഞ്ഞിരുന്നില്ലെന്ന്
എന്റെ ബാക്കി വയ്ച്ച പ്രണയങ്ങൾ ക്ക് നീ നിശബ്ദം ആയപ്പോളും
എന്റെ മനസ്സ് പറയുന്നത് നിന്റെ കണ്ണുകളിലേക്കു നോക്കാനായിരുന്നു
പക്ഷെ നോക്കനാവാത്തവണ്ണം നീ അകലെ ആയിരുന്നു
കണ്ണുകളടച്ചു ഞാനും തിരിച്ചു നടക്കുകയാണ്
അപ്പോൾ എന്റെ മനസ്സ് പറയുകയാണ് നീ എന്നെ പിന്നിൽ നിന്നും വിളിക്കുകയാണെന്ന്
No comments:
Post a Comment