നിദ്ര
നിദ്രയോടടുക്കുമ്പോൾ കണ്ണിരാൽ എന്നെ നീ നോവിക്കരുത്
നിന്റെ പുഞ്ചിരിതൂവലാൽ എന്നെ തഴുകണം
ആദ്യമായി കാണും പോലെ എന്റെ മിഴിയിൽ
നീ ഇമ വെട്ടാതെ നോക്കണം
നിന്റെ നെഞ്ചിൽ തല ചായ്ച്ച് യാത്രയും കാത്തു കിടക്കണം
ചിലപ്പോള നിന്റെ സ്പന്ദങ്ങൾ എന്നെ തിരിച്ചു വിളിച്ചേക്കാം
ഓർമകളെ നമ്മുക്കപ്പോൾ വിരുന്നിനു വിളിക്കാം
കണ്ട നാൾ തൊട്ടുള്ള ഓർമ്മകൾ എന്റെ കാതിൽ മൊഴിയണം
നിന്റെ കൊച്ചു കൊച്ചു കുസൃതികളെ ഓർത്തു നാം ചിരിക്കുമ്പോൾ
അറിയാതെ പതിയെ എൻ മിഴികൾ കൂമ്പിയെക്കും
നിദ്രയിലാണ്ടു ഞാൻ നിന്നിൽ അകലും മുന്പ്
നീ എന്നെ ചേർത്തൊന്നു ചുംബിക്കണം
15-02-2016: Remembering Joe And Vid
No comments:
Post a Comment