Thursday, June 8, 2017

സംഖ്യകൾ

കാലം കുറച്ചു പഴയതാണ്.... എന്റെ തലമുറയ്ക്ക് സ്കൂൾ കാലാനന്തര ഭാവി നിശ്ചയിച്ചിരുന്നത് ചില മാന്ത്രിക സംഖ്യകൾ ആണ് ...... ആശ്വാസസംഖ്യ 210 ആകുമ്പോൾ 360,480 ഒക്കെ വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആയിരുന്നു.... കൂട്ടലും കിഴിക്കലും ചിഹ്നങ്ങളും ഇല്ലാത്തതു കൊണ്ടു തന്നെ ഈ നമ്പറുകൾക്ക് ഇരട്ടി വെളുക്കുന്ന പ്രസക്തിയേ ഉണ്ടായിരുന്നുള്ളു. കവലയിൽ കൊട്ടാനും ഫ്ലക്സ് ആക്കാന്നും ആരും വരാത്ത ജീവിതകാലത്തിൽ ഒരു പത്രത്താളിൽ കിട്ടുന്ന ഫലസൂചിക അറിയാൻ ഉള്ള കാത്തിരിപ്പിന്റെ ആകാംക്ഷ ഓർമ്മകളെ മധുരതരമാക്കുന്നു:

എന്തിനേറെ, പറയുന്നു..... പ്രണയം പോലും 143 എന്ന സംഖ്യയിൽ പറഞ്ഞിരുന്ന തലമുറ ഉണ്ടായിരുന്നു: പ്ലസുകളും മൈനസ്സുകളും ഇല്ലാതെ ജീവിതം കരുപിടിപ്പിക്കാൻ പഠിപ്പിച്ച സംഖ്യകളും.... അതിനോടു ചേർന്ന കുറേ ഓർമ്മകളും ........:-snehaaksharangal : Lakshmi

Saturday, April 1, 2017

വിഡ്ഢികൾ


കൊച്ചരിയുടെ അവധിക്കാല ക്യാമ്പിനായി പരസ്യം കണ്ട് അവനെ ചേർക്കാൻ പോയപ്പോൾ കണ്ട ക്യാംമ്പ് നടത്തിപ്പുകാരിയാണ് കുറിപ്പിനാധാരം.രാഷ്ട്ര താത്പര്യങ്ങളിൽ എന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യാസം ഉള്ളതു കൊണ്ട് തന്നെ അവരുടെ രാഷ്ട്രീയവും സാമൂഹ്യവും വ്യക്തിപരവും ആയ ജീവിത്തോടെ ഇന്ദുചൂഢൻ പറഞ്ഞ പോലെ ആയമ്മയെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നു line ആയിരുന്നു .കുട്ടി കുരങ്ങിനെ അടച്ച മുറിയിൽ ഇരുത്തിയാൽ അക്രമകാരി ആകും അല്ലെങ്കിൽ Couch Pota to e ആകും എന്ന കാരണത്താൽ ഈ വ്യത്യാസങ്ങൾക്കപ്പുറം മേൽ പറഞ്ഞ ആളുടെ അവധി ക്യാമ്പിലേക്ക് വിടാം (അല്ലെങ്കിൽ തന്നെ ഇതിലും വലുത് ഒരു ശത്രുവിനോടെ ചെയ്യാൻ ഉണ്ടോ?) എന്ന തീരുമാനം എടുത്തത്

ചെന്ന് കണ്ടു പരിചയപ്പെട്ടപ്പോൾ ഒന്നു മനസ്സിലായി പ്രണയം കൊണ്ട് വിഢ്ഢികളാവാൻ ലോകത്ത് ഇപ്പോഴും ആളുകൾക്ക് ഒരു പഞ്ഞവും ഇല്ലെന്ന് .
പ്രണയതത്വം പറയാതെ തന്നെ .......... എതൊരു പെൺകുട്ടിയും അവളുടെ എല്ലാ പ്രണയങ്ങളിലും തേടുന്നത് അവളുടെ അച്ഛനെ അല്ലേ?അതേ പോലെ ഒരു ആൺകുട്ടി അമ്മയേ അല്ലേ?

ഈ തണലിടങ്ങൾ തരുന്ന രക്ഷകർത്തൃത്തം ആണെല്ലോ കൈ പിടിച്ചു മകളെ ധൈര്യമായി കൊടുക്കാനും ആ തണലിലേക്ക് കൂസലേതും ഇല്ലാതെ എല്ലാം വിട്ടു ചേക്കേറാനും അച്ഛനെയും മകളെയും പ്രേരിപ്പിക്കുന്നത്.

അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വിശ്വാസം ആകാം ഒരു പെണ്ണിനെ കൂടെ ചേർക്കമ്പോൾ ഉള്ള ആണിന്റെ പ്രണയാഭിലാഷം

നമ്മുടെ ജീവിതത്തിലെ പ്രണയങ്ങൾ എല്ലാം തണലിടങ്ങൾ അല്ലെ?അതോ തണലിടങ്ങൾ പ്രണയങ്ങളോ? എന്തായാലും തണൽ നൽകാനുള്ള മനസ്സും തണലിൽ ചേർന്നു നിൽക്കാൻ ഉള്ള തീരുമാന്വും ആണ് ഒരോ പ്രണയത്തിന്റെയും അടിസ്ഥാനം

ജീവിതത്തിനെ പിടിച്ചു കുലുക്കിയേക്കാവുന്ന ഒരു അസുഖത്തിന്റെ എല്ലാ തിരുശേഷിപ്പുകളോടെയുo ആ കവിയത്രി എന്റെ മുന്നിൽ വന്നു നിന്നപ്പോൾ എന്തിനു . വെറുതെ അവരെ വെറുത്തു എന്നു തോന്നി?

ചില പ്രണയാടിസ്ഥാനങ്ങൾ കാര്യമാത്ര പ്രസക്തമാവുമ്പോളും ചില ബന്ധങ്ങൾ ആവശ്യങ്ങൾക്കു വേണ്ടി നിർവചിക്കപ്പെട്ടതാവുമ്പോഴും -.. അതിനെയും പ്രണയമെന്നും ഉദാത്ത ബന്ധമെന്നും കൊട്ടിഘോഷിച്ച് ... ജീവിതം തളയ്ക്കപ്പെട്ട് സ്വയം ഒരു ക്രയവസ്തുവായി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സൂക്ഷിക്കുന്ന കൂട്ടത്തിൽ ആയിട്ടും ആ കൂട്ടുകാരി പോരടിച്ചത് എന്തിനോടാവും?

കല്യാണം കഴിക്കുന്നെങ്കിലോ പ്രണയിക്കുന്നെങ്കിലോ എന്നെ പോലെ ഒരു പെണ്ണ് കിട്ടണമെന്ന്‌ ഒരു ആഗ്രഹം ഉണ്ടെന്നു പറഞ്ഞ ഒരു സഹപ്രവർത്തകനും കൊച്ച നിയനും ഉണ്ടെനിക്ക്..

ജീവിതം നിലയില്ലാക്കയങ്ങളിൽ താഴ്ന്നു പോകുംമ്പോളും എന്റെ പ്രണയവിശ്വാസങ്ങൾ നഷ്ടപെടുമ്പോഴും സ്വന്തം പ്രണയത്തിന്റെ തീച്ചൂളയിൽ ചവിട്ടി നിന്ന് ജീവിതത്തിനെ പ്രണയിക്കാൻ പഠിപ്പിച്ചവർ ചുറ്റും ഉണ്ടെനിക്ക്

എനിക്ക് മനസ്സിലായത് ഇത്ര മാത്രം.... പ്രിയ കവിയത്രി നീ പോരാടിയതും നേടിയതും നിന്റെ പ്രണയത്തെ തന്നെയാണ്. പ്രാണനെ പോലെ സ്നേഹിച്ചിട്ടും വിട്ടുകൊടുത്തും   കൊച്ചനിയൻ നേടിയത് പ്രണയത്തിനെയാണ് '
ഇവർ പഠിപ്പിച്ചത് ഒന്നേ ഉള്ളു ജീവിതത്തെ പ്രണയിച്ച് പുഞ്ചിരിക്കാം എന്ന്.
ഇപ്പോൾ അറിയുന്നു എന്തിനായിരിക്കും ചിലർ പ്രണയ നഷ്ടങ്ങളിലും പുഞ്ചിരിച്ചു ജീവിക്കുന്നതെന്ന്?.അവരെ ലോകം വിഡ്ഢികളെന്നു വിളിക്കുമ്പോഴും അറിഞ്ഞു കൊണ്ടു വിഡ്ഡിയാകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ  എന്ന തിരിച്ചറിവു തന്നെ!!!

വിട്ടുകൊടുത്ത പ്രണയത്തിനാൽ " ജീവിതം ഒറ്റയ്ക്കു മുന്നോട്ടു കൊണ്ടുപോയി വിഢ്ഡിയെന്നു പേരു കേൾപ്പിച്ച് മദ്ധ്യവയസ്സിലും പരിശുദ്ധ പ്രണയത്തിന്റെ വില ഉയർത്തി പിടിച്ചു ജീവിതത്തെ ചിരിച്ചു സ്നേഹിക്കുന്ന ഒരാൾക്ക് സമർപ്പണം
Snehaaksharangal: Lakshmi

Tuesday, February 28, 2017

Love letter



എത്ര നിർബന്ധിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും സാമദാനഭേദദണ്ഡ പ്രയോഗങ്ങൾ നടത്തിയിട്ടും ആംഗലേയഭാഷാ വൈരം കൂടുന്നതല്ലാതെ ഒരു വാക്കു പോലും ഇംഗ്ലീഷിൽ ഉച്ചരിക്കില്ല എന്നു ദ്രിഢപ്രതിജ്ഞ എടുത്തിരിക്കുന്ന എന്റെ കൊച്ചരിപല്ലുകാരൻ കള്ളചിരിയോടെ ഇരുന്നു കുത്തികുറിച്ച ഒരു തുണ്ടു കടലാസ്സിൽ ഒരു ഷേക്സ്പീഷിയൻ പ്രണയകാവ്യം ആയിരുന്നു...സ്വന്തമായി ഉണ്ടാക്കിയ വ്യാകരണത്തിൽ  സ്വന്തം നിർമ്മിതമായ പദങ്ങളിൽ 7വയസ്സുകാരന്റെ ആദ്യ പ്രണയലേഘനം.ചുംബനം പോലെ തന്നെ പ്രണയവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു പദം അല്ലേ?.ക്ലാരയെ കാണുമ്പോൾ ഉള്ളിൽ എവിടെയോ ഒരിതു പോലെ പ്രണയം കൂടു കെട്ടുന്നത്  പ്രണയം ഒരു അസുലഭ ശുഭ നിമിഷം ആകുന്നതു കൊണ്ടല്ല മറിച്ച് ഉള്ളിൽ ഉള്ള മുഴുവൻ പ്രണയവും ഒരാൾക്ക് കൊടുക്കാൻ പറ്റാത്തതു കൊണ്ടാണ്..കാട്ടുതേൻ പോലെ വസന്തങ്ങൾ അലിഞ്ഞു ചേർന്ന പ്രണയം മാധവികുട്ടി്ക്കേ കൊടുക്കാൻ പറ്റു എങ്കിലും എന്തൊക്കെയോ തളിർത്തുന്ന ഫീലാണ് പ്രണയം എന്നു പറയാതെ വയ്യ.

ആരോ എവിടെയോ സ്നേഹിക്കാൻ ഉണ്ടെന്ന ഫീൽ മതി വാടി പോയ ചില്ലകൾ തളിർക്കാൻ..കരിഞ്ഞു പോയ ചുണ്ടുകൾ ചുവക്കാൻ..കുനിഞ്ഞു പോയ തല മെല്ലെ ഉയർത്താൻ..ആ പ്രണയം നമ്മളെ കടലുകൾ നീന്തി കടത്തും..അസാധ്യമായത് ചെയ്യാൻ ധൈര്യം തരും..പിടിവാശികൾ മാറ്റിവയ്പ്പിച്ചു പുഞ്ചിരിയോടെ ചിലതു ചെയ്യിക്കാൻ പ്രേരിപ്പിക്കും..

അതു കൊണ്ടു തന്നെ ആകും മീനാക്ഷി എന്റെ കൊച്ചരിപല്ലുകാരനോടെ "നീയെനിക്കു love letter തരണം" എന്നു പറഞ്ഞത്.അതാകും അവൻ ആംഗലേയ വിരോധം മാറ്റിവയ്ച്ച് english ൽ അവൾക്ക് love letter എഴുതിയത്

അവന്റെ വാക്യവും വ്യാകരണവും നേരയാകാൻ എല്ലാ ആഴ്ച്ചയും ഒരു പ്രണയലേഘനം എനിക്കെഴുതാൻ പറഞ്ഞിട്ടുണ്ട്

ആത്മാവിനെ ചേർത്തു പിടിക്കുകയും മനസ്സിനെ തൊടുകയും ചെയ്യുന്നതാണ് പ്രണയം എന്ന് അവൻ അറിയട്ടെ..അങ്ങനെ എല്ലാറ്റിലും പ്രണയം കണ്ടെത്തി അവനു തൊടുന്നതിൽ എല്ലാം പ്രണയം തോന്നട്ടെ..പ്രണയം ആത്മാവിന്റെതെന്നും കാമം വെറും ശരീരത്തിന്റെതെന്നും അവൻ തിരിച്ചറിയട്ടെ...

Shehaaksharangal:Lakshmi

Tuesday, December 6, 2016

I love you😀

ഈ ഓർമ്മ പങ്കുവയ്ക്കലിന്റെ കാരണം അവസാനം പറയാം..ഈയടുത്ത നാളിൽ താമസിച്ചോടുന്ന തീവണ്ടിയിൽ ജീവിതത്തെ ശപിച്ച് ഇരിക്കുമ്പോൾ compartment ൽ കൂടി രണ്ടു തവണ തിരിഞ്ഞു നോക്കി ഒരു സമപ്രായക്കാരി കടന്നു പോയി.ആള് നഗരത്തിലെ കുട്ടിക്കാല ജീവിതത്തിലെ കൂട്ടുകാരിയായിരുന്നു...വേവലാതികൾക്കിടയിലും ചില സന്തോഷങ്ങൾ കയറി വരും..സംസാരം പതിവു 30.ladies നെ പോലെ ഞങ്ങളുടെ ചട്ടമ്പിരാമൻമാരെ പറ്റിയായിരുന്നു.പതിവു.പോലെ ആ സീൻ എത്തിചേർന്നതു കുട്ടിക്കാലത്തേക്കുള്ള തിരിഞ്ഞു പോക്കിലായിരുന്നു..
കുട്ടിപാവാടയിൽ നിന്നും വലിയപാവാടയിലേക്കുള്ള transition time ആണ് timeline...രഹസ്യമായി സംസാരിക്കുന്നതാവട്ടെ  വീട്ടിൽ നടന്ന ചിറ്റമ്മേടെ കല്ല്യാണത്തെപ്പറ്റിയും..അത് love marriage ആണത്രേ!!!!!...അതീവ ഗുരുതരമായ ഈ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കെ കൂട്ടുകാരി പറഞ്ഞു ലച്ചൂ.. നിന്നെ ഒരാൾ love ചെയ്യുന്നു...നാണവും മാനവും പണ്ടേ ഇല്ല... പോരാത്തതിനു ഡാൻസുകാരിയായി ലോകം കീഴടക്കാം എന്ന ഭാവവും...എവിടെ പോയാലും വലിയകണ്ണുകളോടെ നോക്കുന്ന പൊടിമീശക്കാരൻ ചേട്ടനാണ് ലപ്പ് എന്നു കൂട്ടുകാരി കണ്ടുപിടിച്ചത്...പപ്പേട്ടൻ പറഞ്ഞതൊക്കെ പിടികിട്ടി തുടങ്ങിയ സമയാണ്...നമ്മടെ പത്മരാജേട്ടനെ...ഈ ഗന്ധർവനെ ഒക്കെ ശ്ശ്ശി പിടിച്ചു വരുന്ന സമയാണ് ഈ മൂപ്പിലാൻ തുറിച്ചു നോക്കി വരുന്നത്..നോക്കപ്പെടുന്ന അസ്വസ്ഥതത ഫീൽ ആവാൻ തുടങ്ങിയതും അപ്പോൾ ആകും..അധികം താമസിക്കാതെ നഗരത്തിൽ നിന്നും നാട്ടിൻപുറത്തുകാരി ആയപ്പോഴും ഇടയിൽ ഉള്ള സന്ദർശനത്തിൽ മുടങ്ങാതെ എന്നെ അത്ഭുതപ്പെടുത്തി ആ  കണ്ണുകൾ സാന്നിധ്യം അറിയിക്കാറുണ്ടായിരുന്നു..കുട്ടിയിൽ നിന്നും കുട്ടിയുടെ അമ്മ ആയപ്പോളേക്കും ആ കാഴ്ചകൾ മങ്ങി.. ഓർമ്മകൾ അറിഞ്ഞോ അറിയാതെയോ മനസ്സിൽ വന്നു നിന്നപ്പോൾ വയ്ച്ചു നീട്ടിയ ചായയുമായി ആ നക്ഷത്ര കണ്ണുകാരൻ എന്റെ കൺമുന്നിൽ...കൂടെ ഒരു.d dialogue "ജീവിതത്തിലെ ആദ്യപ്രണയത്തെ എന്നും ഓർക്കാൻ അവളുടെ കൂട്ടുകാരിയെ കൂടെ കൂട്ടി"യെന്ന് സംഗതി അവരുടെ കല്ല്യാണം  arranged ആയിരുന്നെങ്കിലും ആലോചന വന്നപ്പോൾ കക്ഷിയെ കൂട്ടുപിടിക്കാൻ തോന്നിയത് അവന്റെ സ്നേഹിക്കാൻ ഉള്ള മനസ്സായിരുന്നു..അവനോ...അവന്റെ പ്രണയം എന്നെ അറിയിക്കാൻ നടക്കുമ്പോൾ അവന്റെ നിസ്സഹായതയെ സഹതാപത്തോടെ നോക്കിയ അവന്റെ നോട്ടവും..കൊള്ളാല്ലോ.. ജീവിതത്തിൽ ഇനിയും വിശ്വസിക്കാൻ പലതും ഉണ്ടെന്നു തോന്നിയ നിമിഷമായിരുന്നു അത്..പ്രണയമെന്നതു നല്ല തിരിച്ചറിയലുകൾ ആണെന്ന് ചില കണ്ടെത്തലുകൾ ആണെന്ന്..
ഓർമ്മകൾ സൂക്ഷിക്കപ്പെടാൻ എന്തോ ബാക്കി വയ്ക്കാൻ ജീവിക്കുന്ന ജീവിതമാണ് പ്രണയമെന്ന് ആ നക്ഷത്രകണ്ണുകാരൻ എന്നെ പഠിപ്പിക്കുമ്പോളും  ജീവിതത്തിൽ പ്രണയിക്കാൻ അറിയുന്നവനെ പ്രണയിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ ലച്ചൂ എന്നു പറഞ്ഞ കൂട്ടുകാരീ..നിങ്ങ വേറെ ലെവലാ.. പൊളിച്ചൂട്ടാ...

എന്റെ 6വയസ്സുകാരൻ  കൊച്ചരിപല്ലുകാരന്റെ കൂട്ടുകാരൻ അവന്റെ class ലെ കുട്ടിയോടെ.i love you എന്നു പറഞ്ഞത്രെ...കുഞ്ഞൻ അവനോടെ ചോദിച്ചത്രെ അവന് അവളോടെ"  പ്രേമം "ആണോന്ന്...സംഗതി എന്താ ഏതാ എന്നു ചോദിക്കും മുന്നെ കെട്ടിപിടിച്ചു അവൻ തന്ന തുപ്പൽ ഉമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയം എന്തെന്നു എനിക്കു മനസ്സിലാക്കി തന്നത്...


ഈ "I love you"ഒരു സംഭവമാ അല്ലേ....

-Snehaaksharangal:lakshmi

Tuesday, November 15, 2016

അപ്രതീക്ഷതം

ജീവിതം തിരിച്ചറിയപ്പെടാത്ത നിമിഷങ്ങൾ സമ്മാനിക്കുമ്പോൾ അതിന്റെ ഉത്തരവും അർത്ഥവും തേടി അലയരുത്.തിരിച്ചറിയേൻ പാടില്ലാത്ത ഒരു സ്നേഹ സ്പർശം മതി ജീവിതം  സുന്ദരമാവാൻ. ഒന്നു കണ്ട മാത്രയിൽ ഇക്കാലമത്രയും കൂടെയുണ്ടായിരുന്നു എന്നു തോന്നിപ്പിക്കും വിധം തിരിച്ചറിയാൻ പാടില്ലാത്ത വണ്ണം ജീവിതവുമായി കെട്ടു പിണഞ്ഞു കിടന്നവർ..നിറങ്ങൾ ഇല്ലാത്ത ജീവിതത്തിൽ കറുപ്പിന്റെ ഭംഗിയും വെളുപ്പിന്റെ നിറവും ചൊല്ലി പോകുന്ന തിരിച്ചറിയപ്പെടാനാകാത്ത സാന്ത്വനങ്ങൾ...ജീവിതം അപ്രതീക്ഷിതം ആണ്...പൊള്ളുന്ന വെയിലത്ത് കവിളത്തു ചുംബിക്കുന്ന മഴ തുള്ളികളെ പോലെ.അപ്രതീക്ഷിതമാണ് ചില നിമിഷങ്ങളും അതു തരുന്ന സ്നേഹവും...sneha aksharangal  -lakshmi

Saturday, November 5, 2016

ചുംബനം

അറിയാതെ സംഭവിക്കുന്ന പ്രണയത്തിനന്റെ വാചകത്തിൽ എന്നെ പൊങ്കാല ഇട്ട പ്രിയ സുഹൃത്തുക്കളെ..നിങ്ങൾക്കിതാ പുതിയ അവസരം...എന്റെ കൊച്ചരി പല്ലുകാരൻ ഇന്നലെ  നിരത്തിയ സ്കൂൾ വിശേഷം "ലച്ചുമ്മേ ത്രിശങ്ക് മീനാക്ഷിയെ ഉമ്മ വയ്ച്ചു "എന്നായിരുന്നു.അതിനെന്താ എന്നു ചോദിച്ച എന്നെ പാർട്ടി ക്ലാസ്സിൽ.അകപ്പെട്ടു പോയ R.S.S കാരനെ പോലെ ....അല്ല ...അതിനേക്കാൾ മേലെ ഒരു നോട്ടം നോക്കി..ഈ ലച്ചുമ്മക്കു ഒന്നും അറിയില്ല എന്നും പറഞ്ഞ് അവൻ പതിവു പോലെ പുഞ്ചിരിച്ചു.എന്റെ ചിന്തകൾ വഴിയേ പോവുകയായിരുന്നു...വാക്കുകൾ പറയാതെ പോകുന്ന ചിലതെങ്കിലും ചുംബനങ്ങൾ തരുന്നില്ലേ?ആദ്യ ചുംബനം ഓർമ്മയില്ല എങ്കിലും അതെന്റെ അച്ഛനാകും തന്നിട്ടുണ്ടാവുക...ഏതൊരു പെൺകുട്ടിക്കും first hero അച്ഛൻ ആകുന്നതു അതു കൊണ്ടു തന്നെയാകും..ചേർത്തു പിടിച്ച് നിറുകയിൽ അമ്മമ്മ നൽകിയ ഭസ്മ മണമുള്ള ചുംബനങ്ങൾ ഇന്നും അതേ നറുമണത്തോടെ ഓർമ്മയിൽ നിറയുന്നു..എങ്കിലും മനസ്സിനെയും കണ്ണിനെയും നിറയ്ക്കുന്ന ഒരു ചുംബനം മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു.2007 may 6 രാത്രി..മനസ്സു നിറഞ്ഞ ഒരു മനുഷ്യൻ ..ചേർത്തു പിടിച്ചു പറഞ്ഞത്..."എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും വിജയവും ആണിത്..പക്ഷെ എന്റെ പ്രാണന്റെ വരു ഭാഗം കൂടൊഴിഞ്ഞ് പോവുകയാണ്"..നിറ കണ്ണുകളോടെ ചേർത്തു നിർത്തി വിഹാഹ തലേന്ന് എന്റെ അച്ഛൻ തന്ന ഈ ചുംബനപാരിതോഷികത്തേക്കാൾ വിലയും മധുരവും ഉള്ള ഒന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല..വെറുമൊരു സ്നേഹ പ്രകടനമോ വെറുമൊരു തമാശയുമാണോ ചുംബനം?നിങ്ങളോടെ ജീവിതത്തിലും ഇല്ലേ പ്രണയത്തേക്കാൾ തീക്ഷണമായി പ്രാണനോടെ നിങ്ങളെ ചുംബിച്ചവർ ??... Snehaaksharangal-Lakshmi

Friday, June 10, 2016

 Its was a close to heart writing.. since 2010.. reposting...

 

It's over. It's gone.


Why do we have to part while the love is still there? .........Why do we have to suffer? .....................Why do we have to cry when somebody bids goodbye?........ Why do beginnings have an end?.................... Why do we have to meet only to lose in the end?
There are questions left unanswered, words left unsaid, letters left unread,
poems left undone, songs left unsung, love left unexpressed, promises left unfulfilled.
In a relationship, one of the hardest things to do is saying goodbye and letting go. It is as hard as breaking a crystal because you'll never know when you will be able to pick up the pieces again. More often than not, they who go, feel not the pain of parting: it is they who stay behind that suffer, because they are left with memories of a lovethat was meant to be, a love that was.
At the beginning and at the end of a relationship, we are embarrassed to find ourselves alone. Unfair as it may seem, but that's the way love goes. That's the drama, the bittersweet and the risk of falling in love.
After all, nothing is constant but change.
Everything will eventually come to its end ........without us knowing when........... without us knowing how......without us even knowing why.
And we must forget not because we have to but because we have to.
In letting go, sorrows come not as a single spy but in batallion.
It seems that everywhere you go, everything you do, every song you hear, every turn of your head,every move of your body, every beat of your heart, every blink of your eye and every breath you take always reminds you of it . It's like a stab of a knife,
a torture in the night.
Funny how the whole world becomes depopulated when only one person is missing.
Just imagine, there are billion people on earth and yet it seems you feel lonely
and empty without the other.
I don't know if it's worth calling an art, but letting go entails special skills sparkled
with a considerable space and time. Time heals all wounds but it takes a little push on our part. Acceptance plays a part.

Not all love stories end with
"...and they live happily ever after."
Sometimes we have to part because of circumstances beyond our control. We have to suffer if it would mean happiness for others.
We have to cry to temporarily let go of the pains. Every beginning has its end
like every dawn has its dusk. It's something we can't control, something we had to live up.
It's over. ..........
It's gone............
But............
........life has to go..... on........
Goodbye doesn't always mean forever.
There will always be a place and time where questions will be answered,
words will be spoken, letters will be read, poems will be recited in the night, songs will be sung in harmony, love will be expressed in solitude and promises will be fulfilled.
Somewhere................
Somehow.................
Someday.