എത്ര നിർബന്ധിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും സാമദാനഭേദദണ്ഡ പ്രയോഗങ്ങൾ നടത്തിയിട്ടും ആംഗലേയഭാഷാ വൈരം കൂടുന്നതല്ലാതെ ഒരു വാക്കു പോലും ഇംഗ്ലീഷിൽ ഉച്ചരിക്കില്ല എന്നു ദ്രിഢപ്രതിജ്ഞ എടുത്തിരിക്കുന്ന എന്റെ കൊച്ചരിപല്ലുകാരൻ കള്ളചിരിയോടെ ഇരുന്നു കുത്തികുറിച്ച ഒരു തുണ്ടു കടലാസ്സിൽ ഒരു ഷേക്സ്പീഷിയൻ പ്രണയകാവ്യം ആയിരുന്നു...സ്വന്തമായി ഉണ്ടാക്കിയ വ്യാകരണത്തിൽ സ്വന്തം നിർമ്മിതമായ പദങ്ങളിൽ 7വയസ്സുകാരന്റെ ആദ്യ പ്രണയലേഘനം.ചുംബനം പോലെ തന്നെ പ്രണയവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു പദം അല്ലേ?.ക്ലാരയെ കാണുമ്പോൾ ഉള്ളിൽ എവിടെയോ ഒരിതു പോലെ പ്രണയം കൂടു കെട്ടുന്നത് പ്രണയം ഒരു അസുലഭ ശുഭ നിമിഷം ആകുന്നതു കൊണ്ടല്ല മറിച്ച് ഉള്ളിൽ ഉള്ള മുഴുവൻ പ്രണയവും ഒരാൾക്ക് കൊടുക്കാൻ പറ്റാത്തതു കൊണ്ടാണ്..കാട്ടുതേൻ പോലെ വസന്തങ്ങൾ അലിഞ്ഞു ചേർന്ന പ്രണയം മാധവികുട്ടി്ക്കേ കൊടുക്കാൻ പറ്റു എങ്കിലും എന്തൊക്കെയോ തളിർത്തുന്ന ഫീലാണ് പ്രണയം എന്നു പറയാതെ വയ്യ.
ആരോ എവിടെയോ സ്നേഹിക്കാൻ ഉണ്ടെന്ന ഫീൽ മതി വാടി പോയ ചില്ലകൾ തളിർക്കാൻ..കരിഞ്ഞു പോയ ചുണ്ടുകൾ ചുവക്കാൻ..കുനിഞ്ഞു പോയ തല മെല്ലെ ഉയർത്താൻ..ആ പ്രണയം നമ്മളെ കടലുകൾ നീന്തി കടത്തും..അസാധ്യമായത് ചെയ്യാൻ ധൈര്യം തരും..പിടിവാശികൾ മാറ്റിവയ്പ്പിച്ചു പുഞ്ചിരിയോടെ ചിലതു ചെയ്യിക്കാൻ പ്രേരിപ്പിക്കും..
അതു കൊണ്ടു തന്നെ ആകും മീനാക്ഷി എന്റെ കൊച്ചരിപല്ലുകാരനോടെ "നീയെനിക്കു love letter തരണം" എന്നു പറഞ്ഞത്.അതാകും അവൻ ആംഗലേയ വിരോധം മാറ്റിവയ്ച്ച് english ൽ അവൾക്ക് love letter എഴുതിയത്
അവന്റെ വാക്യവും വ്യാകരണവും നേരയാകാൻ എല്ലാ ആഴ്ച്ചയും ഒരു പ്രണയലേഘനം എനിക്കെഴുതാൻ പറഞ്ഞിട്ടുണ്ട്
ആത്മാവിനെ ചേർത്തു പിടിക്കുകയും മനസ്സിനെ തൊടുകയും ചെയ്യുന്നതാണ് പ്രണയം എന്ന് അവൻ അറിയട്ടെ..അങ്ങനെ എല്ലാറ്റിലും പ്രണയം കണ്ടെത്തി അവനു തൊടുന്നതിൽ എല്ലാം പ്രണയം തോന്നട്ടെ..പ്രണയം ആത്മാവിന്റെതെന്നും കാമം വെറും ശരീരത്തിന്റെതെന്നും അവൻ തിരിച്ചറിയട്ടെ...
Shehaaksharangal:Lakshmi
No comments:
Post a Comment