Saturday, April 1, 2017

വിഡ്ഢികൾ


കൊച്ചരിയുടെ അവധിക്കാല ക്യാമ്പിനായി പരസ്യം കണ്ട് അവനെ ചേർക്കാൻ പോയപ്പോൾ കണ്ട ക്യാംമ്പ് നടത്തിപ്പുകാരിയാണ് കുറിപ്പിനാധാരം.രാഷ്ട്ര താത്പര്യങ്ങളിൽ എന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യാസം ഉള്ളതു കൊണ്ട് തന്നെ അവരുടെ രാഷ്ട്രീയവും സാമൂഹ്യവും വ്യക്തിപരവും ആയ ജീവിത്തോടെ ഇന്ദുചൂഢൻ പറഞ്ഞ പോലെ ആയമ്മയെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നു line ആയിരുന്നു .കുട്ടി കുരങ്ങിനെ അടച്ച മുറിയിൽ ഇരുത്തിയാൽ അക്രമകാരി ആകും അല്ലെങ്കിൽ Couch Pota to e ആകും എന്ന കാരണത്താൽ ഈ വ്യത്യാസങ്ങൾക്കപ്പുറം മേൽ പറഞ്ഞ ആളുടെ അവധി ക്യാമ്പിലേക്ക് വിടാം (അല്ലെങ്കിൽ തന്നെ ഇതിലും വലുത് ഒരു ശത്രുവിനോടെ ചെയ്യാൻ ഉണ്ടോ?) എന്ന തീരുമാനം എടുത്തത്

ചെന്ന് കണ്ടു പരിചയപ്പെട്ടപ്പോൾ ഒന്നു മനസ്സിലായി പ്രണയം കൊണ്ട് വിഢ്ഢികളാവാൻ ലോകത്ത് ഇപ്പോഴും ആളുകൾക്ക് ഒരു പഞ്ഞവും ഇല്ലെന്ന് .
പ്രണയതത്വം പറയാതെ തന്നെ .......... എതൊരു പെൺകുട്ടിയും അവളുടെ എല്ലാ പ്രണയങ്ങളിലും തേടുന്നത് അവളുടെ അച്ഛനെ അല്ലേ?അതേ പോലെ ഒരു ആൺകുട്ടി അമ്മയേ അല്ലേ?

ഈ തണലിടങ്ങൾ തരുന്ന രക്ഷകർത്തൃത്തം ആണെല്ലോ കൈ പിടിച്ചു മകളെ ധൈര്യമായി കൊടുക്കാനും ആ തണലിലേക്ക് കൂസലേതും ഇല്ലാതെ എല്ലാം വിട്ടു ചേക്കേറാനും അച്ഛനെയും മകളെയും പ്രേരിപ്പിക്കുന്നത്.

അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വിശ്വാസം ആകാം ഒരു പെണ്ണിനെ കൂടെ ചേർക്കമ്പോൾ ഉള്ള ആണിന്റെ പ്രണയാഭിലാഷം

നമ്മുടെ ജീവിതത്തിലെ പ്രണയങ്ങൾ എല്ലാം തണലിടങ്ങൾ അല്ലെ?അതോ തണലിടങ്ങൾ പ്രണയങ്ങളോ? എന്തായാലും തണൽ നൽകാനുള്ള മനസ്സും തണലിൽ ചേർന്നു നിൽക്കാൻ ഉള്ള തീരുമാന്വും ആണ് ഒരോ പ്രണയത്തിന്റെയും അടിസ്ഥാനം

ജീവിതത്തിനെ പിടിച്ചു കുലുക്കിയേക്കാവുന്ന ഒരു അസുഖത്തിന്റെ എല്ലാ തിരുശേഷിപ്പുകളോടെയുo ആ കവിയത്രി എന്റെ മുന്നിൽ വന്നു നിന്നപ്പോൾ എന്തിനു . വെറുതെ അവരെ വെറുത്തു എന്നു തോന്നി?

ചില പ്രണയാടിസ്ഥാനങ്ങൾ കാര്യമാത്ര പ്രസക്തമാവുമ്പോളും ചില ബന്ധങ്ങൾ ആവശ്യങ്ങൾക്കു വേണ്ടി നിർവചിക്കപ്പെട്ടതാവുമ്പോഴും -.. അതിനെയും പ്രണയമെന്നും ഉദാത്ത ബന്ധമെന്നും കൊട്ടിഘോഷിച്ച് ... ജീവിതം തളയ്ക്കപ്പെട്ട് സ്വയം ഒരു ക്രയവസ്തുവായി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സൂക്ഷിക്കുന്ന കൂട്ടത്തിൽ ആയിട്ടും ആ കൂട്ടുകാരി പോരടിച്ചത് എന്തിനോടാവും?

കല്യാണം കഴിക്കുന്നെങ്കിലോ പ്രണയിക്കുന്നെങ്കിലോ എന്നെ പോലെ ഒരു പെണ്ണ് കിട്ടണമെന്ന്‌ ഒരു ആഗ്രഹം ഉണ്ടെന്നു പറഞ്ഞ ഒരു സഹപ്രവർത്തകനും കൊച്ച നിയനും ഉണ്ടെനിക്ക്..

ജീവിതം നിലയില്ലാക്കയങ്ങളിൽ താഴ്ന്നു പോകുംമ്പോളും എന്റെ പ്രണയവിശ്വാസങ്ങൾ നഷ്ടപെടുമ്പോഴും സ്വന്തം പ്രണയത്തിന്റെ തീച്ചൂളയിൽ ചവിട്ടി നിന്ന് ജീവിതത്തിനെ പ്രണയിക്കാൻ പഠിപ്പിച്ചവർ ചുറ്റും ഉണ്ടെനിക്ക്

എനിക്ക് മനസ്സിലായത് ഇത്ര മാത്രം.... പ്രിയ കവിയത്രി നീ പോരാടിയതും നേടിയതും നിന്റെ പ്രണയത്തെ തന്നെയാണ്. പ്രാണനെ പോലെ സ്നേഹിച്ചിട്ടും വിട്ടുകൊടുത്തും   കൊച്ചനിയൻ നേടിയത് പ്രണയത്തിനെയാണ് '
ഇവർ പഠിപ്പിച്ചത് ഒന്നേ ഉള്ളു ജീവിതത്തെ പ്രണയിച്ച് പുഞ്ചിരിക്കാം എന്ന്.
ഇപ്പോൾ അറിയുന്നു എന്തിനായിരിക്കും ചിലർ പ്രണയ നഷ്ടങ്ങളിലും പുഞ്ചിരിച്ചു ജീവിക്കുന്നതെന്ന്?.അവരെ ലോകം വിഡ്ഢികളെന്നു വിളിക്കുമ്പോഴും അറിഞ്ഞു കൊണ്ടു വിഡ്ഡിയാകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ  എന്ന തിരിച്ചറിവു തന്നെ!!!

വിട്ടുകൊടുത്ത പ്രണയത്തിനാൽ " ജീവിതം ഒറ്റയ്ക്കു മുന്നോട്ടു കൊണ്ടുപോയി വിഢ്ഡിയെന്നു പേരു കേൾപ്പിച്ച് മദ്ധ്യവയസ്സിലും പരിശുദ്ധ പ്രണയത്തിന്റെ വില ഉയർത്തി പിടിച്ചു ജീവിതത്തെ ചിരിച്ചു സ്നേഹിക്കുന്ന ഒരാൾക്ക് സമർപ്പണം
Snehaaksharangal: Lakshmi

No comments: