ഓരോ സൗഹൃദത്തോടും നന്ദി.. അളന്നു തിട്ടപ്പെടുത്തിയ അതിരിൽ ആവശ്യങ്ങൾക്ക് മാത്രം മതിലിന്റെ മുകളിൽ കൂടി കൈ നീട്ടുന്നവർ ആണ് നാം..അവിടെ ബന്ധങ്ങൾ ഇല്ല..എല്ലാ ആവശ്യങ്ങൾക്കു മാത്രം കൂടെ ഉണ്ടാകും എന്ന ഉറപ്പോടെ മാത്രം..തിരിച്ചു സ്നേഹം പോലും കിട്ടില്ല എന്ന പൂർണ്ണവിശ്വാസത്തോടെ.ഈ ലോകത്തിനു ചേരാത്ത കുറച്ച് വിഢ്ഢികൾ ജീവിക്കുന്നു എന്ന പ്രത്യാശയിൽ മറ്റൊരു വിഡ്ഢിദിനം സ്വയം കൊണ്ടാടുന്നു..സ്നേഹാശംസകളോടെ
Monday, April 2, 2018
Friday, March 30, 2018
അപശകുനം
ജീവിതത്തിലെ ഒന്നും ഇല്ലായ്മയിൽ സ്നേഹത്തോടെ ചേർത്ത് പിടിച്ച ചിലർ ഉണ്ട്... ചിരിക്കാൻ ഓർമിപ്പിച്ചു കൊണ്ടേ ഇരുന്ന ചിലരും.. ഒരിക്കലും മറക്കാൻ പാടില്ലെന്ന് മനസ്സ് അടിവര ഇട്ടു പഠിപ്പിച്ച ചിലർ... എന്നിരുന്നാലും ഒരു സന്തോഷം കൊണ്ട് അന്യം ആയി പോകുന്ന എത്രയോ പേരുണ്ട്.. അവസരവാദമോ മറവിയോ ചേർന്ന് നിമിഷം നേരം കൊണ്ട് ചേർത്ത് പിടിച്ച കൈകൾ വേണ്ടാത്ത അപശകുനമാക്കുന്നു നമ്മൾ.. മറക്കുക.. ഇരുട്ടിൽ ഒറ്റക്ക് ഒതുങ്ങുക... എപ്പോൾ വേണമെങ്കിലും ഒരു അപശകുന0 ആകാൻ മാത്രം വിശ്വാസങ്ങൾ ഉള്ള മനസ്സേ ലോകത്തിനു ഉള്ളു..
സ്നേഹാശംസകൾ ലക്ഷ്മി
സ്നേഹാശംസകൾ ലക്ഷ്മി
Tuesday, March 6, 2018
ഭ്രാന്ത്
ഭ്രാന്ത് ഒരു രോഗം അല്ല .ചുറ്റിനും ഉള്ളതിനെ ഒക്കെ തൊട്ടു ജീവിച്ചു എന്നുള്ളതിന്റെ അടയാളപ്പെടുത്തൽ ആണ് .. .
Saturday, February 3, 2018
കൊടുത്തതെല്ലാം
കണ്ടിട്ടും കാണാത്തവരെ പോലെ
നോക്കാമായിരുന്നിട്ടും നോക്കാത്തവരെ പോലെ
ഏറെ മാറ്റി നിർത്തി ചിലരെ കൂടെ നിർത്തേണ്ടി വരും..
ഒഴിച്ച് നിർത്തപ്പെടുന്ന വേദനകൾ കുഞ്ഞനിയന്മാർക്ക് അറിയില്ലല്ലോ
കൊടുത്തതും കുറഞ്ഞതും ഏച്ചിമാർക്ക് ആയിരുന്നെല്ലോ
നോക്കാമായിരുന്നിട്ടും നോക്കാത്തവരെ പോലെ
ഏറെ മാറ്റി നിർത്തി ചിലരെ കൂടെ നിർത്തേണ്ടി വരും..
ഒഴിച്ച് നിർത്തപ്പെടുന്ന വേദനകൾ കുഞ്ഞനിയന്മാർക്ക് അറിയില്ലല്ലോ
കൊടുത്തതും കുറഞ്ഞതും ഏച്ചിമാർക്ക് ആയിരുന്നെല്ലോ
Sunday, July 2, 2017
നിറങ്ങൾ
കൊച്ചരിയുടെ പതിവ് കാർട്ടൂൺ ചാനലുകൾക്ക് പകരം ആയി രാമായണം കഥ പറയുന്ന animated movie കാണിച്ചു.അവന്റെ ഒരു കുഞ്ഞു നിരീക്ഷണം ആ രാമായണത്തിൽ രാമൻ ഇല്ലെന്നായിരുന്നു...കാരണം.. blue colour.ഉള്ള ആൾ അതിൽ ഇല്ലായിരുന്നു അത്രേ.. നിറങ്ങൾ ജീവിതത്തിനും കാഴ്ച്ചക്കും തരുന്നത് എന്തെന്തെന്ന് മനസ്സിൽ ഓടി പോയി ... കാരണം മറ്റൊന്നല്ല.... ഏതനുഭൂതികളെയും സ്നേഹത്തെയും നിറങ്ങൾ പ്രകടിപ്പിക്കാറുണ്ട്
Vangogh nte എല്ലാ രചനകളും മഞ്ഞ മുൻനിർത്തായാണിരുന്നത്..മഞ്ഞ സന്തുഷ്ടിയോടെ നിറമായിരുന്നതു കൊണ്ടത്രേ സന്തോഷം ഉള്ളിൽ തുളുമ്പാൻ മൂപ്പർ മഞ്ഞ പെയിന്റ് കുടിക്കാറുണ്ടേയിരുന്നു അത്രേ!!
ഓരോ നിറങ്ങളും ഓരോ ഓർമ്മകളിലേക്ക് നമ്മളെ എത്തിക്കുന്നത് ആ ഓർമ്മവസ്തുക്കൾ നമ്മുടെ ജീവിതത്തോടെ ചേർന്നു നിൽക്കുന്നതു കൊണ്ടാണ്...
ജീവിതത്തിൽ ഒട്ടുമിക്കപേരും ആദ്യം സ്നേഹിച്ച നിറം ചുവപ്പായിരിക്കും may be because we all bleed the same colour..ഓരോ നിറങ്ങളും ജീവിതം ആണെന്നു പറയാതെ വയ്യ..മാംഗല്യത്തിൻ്റെ, സമൃദ്ധിയുടെ, സ്ത്രീത്വത്തീന്റെ നിറമായി ചുവപ്പിരുന്നപ്പോൾ ഓർമ്മകൾ ഹരിതാഭം ആയി..തെളിഞ്ഞ മനസ്സുള്ളപ്പോൾ കണ്ട നീലാകാശം ഗോപ്യമേറിയ രതിസ്വരൂപവും ഭക്തി സ്വരൂപവൂം ആയി..രാഷ്ട്ര രാഷ്ട്രീയ മത ബോധങ്ങളിൽ നിറങ്ങൾ ഉണ്ടായപ്പോൾ നിറങ്ങൾക്കിടയിലും ഒറ്റപ്പെട്ടവർ ഉണ്ടെന്നു തോന്നുന്നു..
നേർത്തനിലാവ് വീണ ഭസ്മ മണമുളള മുത്തശ്ശി ഓർമ്മകളായും പാൽ മണമുള്ള പാൽ പു്ഞ്ചിരി ആയ വെളുപ്പും അധികാരത്തിന്റെയും ആഢ്യത്തത്തിന്റെയും Seductive ആയ നിറമായ കറുപ്പും ഒറ്റപ്പെട്ടു പോകുന്നതും കൂടെ നമ്മളും ഒറ്റപ്പെടുന്നതും പല തനിനിറങ്ങളും വെളിയിൽ വരുമ്പോൾ ആണ്. ഓർമ്മകൾ നിറങ്ങളാൽ ചേർത്തു വയ്ക്കുമ്പോൾ Alexander Trimmer പറഞ്ഞ വാൻഗോഗ് വാചകം തന്നെ ഞാനും പറയാം..."Everyone has their own yellow paints":

Thursday, June 8, 2017
സംഖ്യകൾ
കാലം കുറച്ചു പഴയതാണ്.... എന്റെ തലമുറയ്ക്ക് സ്കൂൾ കാലാനന്തര ഭാവി നിശ്ചയിച്ചിരുന്നത് ചില മാന്ത്രിക സംഖ്യകൾ ആണ് ...... ആശ്വാസസംഖ്യ 210 ആകുമ്പോൾ 360,480 ഒക്കെ വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആയിരുന്നു.... കൂട്ടലും കിഴിക്കലും ചിഹ്നങ്ങളും ഇല്ലാത്തതു കൊണ്ടു തന്നെ ഈ നമ്പറുകൾക്ക് ഇരട്ടി വെളുക്കുന്ന പ്രസക്തിയേ ഉണ്ടായിരുന്നുള്ളു. കവലയിൽ കൊട്ടാനും ഫ്ലക്സ് ആക്കാന്നും ആരും വരാത്ത ജീവിതകാലത്തിൽ ഒരു പത്രത്താളിൽ കിട്ടുന്ന ഫലസൂചിക അറിയാൻ ഉള്ള കാത്തിരിപ്പിന്റെ ആകാംക്ഷ ഓർമ്മകളെ മധുരതരമാക്കുന്നു:
എന്തിനേറെ, പറയുന്നു..... പ്രണയം പോലും 143 എന്ന സംഖ്യയിൽ പറഞ്ഞിരുന്ന തലമുറ ഉണ്ടായിരുന്നു: പ്ലസുകളും മൈനസ്സുകളും ഇല്ലാതെ ജീവിതം കരുപിടിപ്പിക്കാൻ പഠിപ്പിച്ച സംഖ്യകളും.... അതിനോടു ചേർന്ന കുറേ ഓർമ്മകളും ........:-snehaaksharangal : Lakshmi

Saturday, April 1, 2017
വിഡ്ഢികൾ
കൊച്ചരിയുടെ അവധിക്കാല ക്യാമ്പിനായി പരസ്യം കണ്ട് അവനെ ചേർക്കാൻ പോയപ്പോൾ കണ്ട ക്യാംമ്പ് നടത്തിപ്പുകാരിയാണ് കുറിപ്പിനാധാരം.രാഷ്ട്ര താത്പര്യങ്ങളിൽ എന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യാസം ഉള്ളതു കൊണ്ട് തന്നെ അവരുടെ രാഷ്ട്രീയവും സാമൂഹ്യവും വ്യക്തിപരവും ആയ ജീവിത്തോടെ ഇന്ദുചൂഢൻ പറഞ്ഞ പോലെ ആയമ്മയെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നു line ആയിരുന്നു .കുട്ടി കുരങ്ങിനെ അടച്ച മുറിയിൽ ഇരുത്തിയാൽ അക്രമകാരി ആകും അല്ലെങ്കിൽ Couch Pota to e ആകും എന്ന കാരണത്താൽ ഈ വ്യത്യാസങ്ങൾക്കപ്പുറം മേൽ പറഞ്ഞ ആളുടെ അവധി ക്യാമ്പിലേക്ക് വിടാം (അല്ലെങ്കിൽ തന്നെ ഇതിലും വലുത് ഒരു ശത്രുവിനോടെ ചെയ്യാൻ ഉണ്ടോ?) എന്ന തീരുമാനം എടുത്തത്
ചെന്ന് കണ്ടു പരിചയപ്പെട്ടപ്പോൾ ഒന്നു മനസ്സിലായി പ്രണയം കൊണ്ട് വിഢ്ഢികളാവാൻ ലോകത്ത് ഇപ്പോഴും ആളുകൾക്ക് ഒരു പഞ്ഞവും ഇല്ലെന്ന് .
പ്രണയതത്വം പറയാതെ തന്നെ .......... എതൊരു പെൺകുട്ടിയും അവളുടെ എല്ലാ പ്രണയങ്ങളിലും തേടുന്നത് അവളുടെ അച്ഛനെ അല്ലേ?അതേ പോലെ ഒരു ആൺകുട്ടി അമ്മയേ അല്ലേ?
ഈ തണലിടങ്ങൾ തരുന്ന രക്ഷകർത്തൃത്തം ആണെല്ലോ കൈ പിടിച്ചു മകളെ ധൈര്യമായി കൊടുക്കാനും ആ തണലിലേക്ക് കൂസലേതും ഇല്ലാതെ എല്ലാം വിട്ടു ചേക്കേറാനും അച്ഛനെയും മകളെയും പ്രേരിപ്പിക്കുന്നത്.
അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വിശ്വാസം ആകാം ഒരു പെണ്ണിനെ കൂടെ ചേർക്കമ്പോൾ ഉള്ള ആണിന്റെ പ്രണയാഭിലാഷം
നമ്മുടെ ജീവിതത്തിലെ പ്രണയങ്ങൾ എല്ലാം തണലിടങ്ങൾ അല്ലെ?അതോ തണലിടങ്ങൾ പ്രണയങ്ങളോ? എന്തായാലും തണൽ നൽകാനുള്ള മനസ്സും തണലിൽ ചേർന്നു നിൽക്കാൻ ഉള്ള തീരുമാന്വും ആണ് ഒരോ പ്രണയത്തിന്റെയും അടിസ്ഥാനം
ജീവിതത്തിനെ പിടിച്ചു കുലുക്കിയേക്കാവുന്ന ഒരു അസുഖത്തിന്റെ എല്ലാ തിരുശേഷിപ്പുകളോടെയുo ആ കവിയത്രി എന്റെ മുന്നിൽ വന്നു നിന്നപ്പോൾ എന്തിനു . വെറുതെ അവരെ വെറുത്തു എന്നു തോന്നി?
ചില പ്രണയാടിസ്ഥാനങ്ങൾ കാര്യമാത്ര പ്രസക്തമാവുമ്പോളും ചില ബന്ധങ്ങൾ ആവശ്യങ്ങൾക്കു വേണ്ടി നിർവചിക്കപ്പെട്ടതാവുമ്പോഴും -.. അതിനെയും പ്രണയമെന്നും ഉദാത്ത ബന്ധമെന്നും കൊട്ടിഘോഷിച്ച് ... ജീവിതം തളയ്ക്കപ്പെട്ട് സ്വയം ഒരു ക്രയവസ്തുവായി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സൂക്ഷിക്കുന്ന കൂട്ടത്തിൽ ആയിട്ടും ആ കൂട്ടുകാരി പോരടിച്ചത് എന്തിനോടാവും?
കല്യാണം കഴിക്കുന്നെങ്കിലോ പ്രണയിക്കുന്നെങ്കിലോ എന്നെ പോലെ ഒരു പെണ്ണ് കിട്ടണമെന്ന് ഒരു ആഗ്രഹം ഉണ്ടെന്നു പറഞ്ഞ ഒരു സഹപ്രവർത്തകനും കൊച്ച നിയനും ഉണ്ടെനിക്ക്..
ജീവിതം നിലയില്ലാക്കയങ്ങളിൽ താഴ്ന്നു പോകുംമ്പോളും എന്റെ പ്രണയവിശ്വാസങ്ങൾ നഷ്ടപെടുമ്പോഴും സ്വന്തം പ്രണയത്തിന്റെ തീച്ചൂളയിൽ ചവിട്ടി നിന്ന് ജീവിതത്തിനെ പ്രണയിക്കാൻ പഠിപ്പിച്ചവർ ചുറ്റും ഉണ്ടെനിക്ക്
എനിക്ക് മനസ്സിലായത് ഇത്ര മാത്രം.... പ്രിയ കവിയത്രി നീ പോരാടിയതും നേടിയതും നിന്റെ പ്രണയത്തെ തന്നെയാണ്. പ്രാണനെ പോലെ സ്നേഹിച്ചിട്ടും വിട്ടുകൊടുത്തും കൊച്ചനിയൻ നേടിയത് പ്രണയത്തിനെയാണ് '
ഇവർ പഠിപ്പിച്ചത് ഒന്നേ ഉള്ളു ജീവിതത്തെ പ്രണയിച്ച് പുഞ്ചിരിക്കാം എന്ന്.
ഇപ്പോൾ അറിയുന്നു എന്തിനായിരിക്കും ചിലർ പ്രണയ നഷ്ടങ്ങളിലും പുഞ്ചിരിച്ചു ജീവിക്കുന്നതെന്ന്?.അവരെ ലോകം വിഡ്ഢികളെന്നു വിളിക്കുമ്പോഴും അറിഞ്ഞു കൊണ്ടു വിഡ്ഡിയാകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ എന്ന തിരിച്ചറിവു തന്നെ!!!
വിട്ടുകൊടുത്ത പ്രണയത്തിനാൽ " ജീവിതം ഒറ്റയ്ക്കു മുന്നോട്ടു കൊണ്ടുപോയി വിഢ്ഡിയെന്നു പേരു കേൾപ്പിച്ച് മദ്ധ്യവയസ്സിലും പരിശുദ്ധ പ്രണയത്തിന്റെ വില ഉയർത്തി പിടിച്ചു ജീവിതത്തെ ചിരിച്ചു സ്നേഹിക്കുന്ന ഒരാൾക്ക് സമർപ്പണം
Snehaaksharangal: Lakshmi
Subscribe to:
Posts (Atom)