Wednesday, April 13, 2016

വിഷു

വിഷു എങ്ങനെ traditional ആക്കാം എന്നതിനെ പറ്റി ആലോചിക്കുന്ന തലമുറയായി ഇപ്പോൾ....
ലോകം ചെറുതായതു കൊണ്ട്  തെക്കുമില്ല വടക്കുമില്ല ഭേദം ...വിഷുകണി... വിഷു സെൽഫികൾ ആയി..ആഘോഷങ്ങൾ ചാനലിലേ premiere സിനിമകളായി...
 ചില്ലറ തുട്ടുകൾ നൂറിൻ്റെ നോട്ടുകളായി...മനസ്സിൽ നിറയെ ഓർമ്മകളുടെ വിഷുക്കാലം..

Tuesday, April 12, 2016


വേനലവധി  എന്നാൽ  എനിക്ക് മാമ്പൂവിൻറെ  മണമാണ്‌ ......
ഉത്സവപറമ്പിലെ  ഉച്ചഭാഷിനികളുടെ സ്വരമാണ് ....
കണികൊന്നയുടെ സുവർണ കാഴ്ചയാണ് ...
ചേർന്നിരുന്ന മുത്തശിയുടെ  സ്നേഹമാണ് ...
മുറ്റത്തെ മണ്ണിന്റെയും പറമ്പിലെ തുംബപൂവിന്റെയും സ്പർശമാണ് ...
എന്റെ നഷ്ടപെട്ട ബാല്യത്തിന്റെ വേദനയാണ് ..