Saturday, April 18, 2020

ഓർമകൾ






കാണുന്ന കാഴ്ചകൾ ആണ് ഓർമ്മകളിലേക്കുള്ള  സഞ്ചാരപഥം എന്ന് വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു ,ഉണർന്നിരിക്കുന്ന പകലുകളിലെ തിരിച്ചറിവുകൾ ആണോ പുതപ്പിട്ട് മൂടുന്ന രാത്രികളിൽ
തള്ളി കയറ്റം നടത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ ഉള്ളിടങ്ങളെ തൊട്ടാറിഞ്ഞതിന്റെ സമ്മാനം ആണ് ഈ ഓർമകൾ  എന്നും തോന്നിയിരുന്നു. എന്നാൽ ഒരു ജ്വരക്കാലം
വേണ്ടി വന്നു അവനനവന്നിലേക്കുള്ള സഞ്ചാരം ആണ് ഓർമ്മകൾ എന്നറിയാൻ.. വായിച്ചു മാറ്റി വയ്ച്ച പുസ്തക താളുകളിലേക്ക്    അറിയാതെ പിന്നെയും കടന്നു ചെല്ലുന്നതാണ്
ഓർമ്മകൾ എന്നും  മുന്നിൽ നില്ക്കുന്ന യാഥാർത്യത്തെക്കാൾ ഓർമകളെ സ്നേഹിച്ചതായിരുന്നു ഇത് വരെ ഉള്ള ജീവിതം എന്നും  തിരിച്ചറിയുവാൻ..

ഓരോ ഒർമകളിൽലും നിന്ന് ഉയർത്തെഴുന്നേൽക്കാൻ .. അവനനവനോട് ചേർന്നിരിക്കാൻ .. അവനനവനിലെ സേഫ് സോൺ കളിൽ ഇരിക്കാൻ കൈവന്ന കാലത്തിന്റെ ഓർമ്മകളിലേക്ക്
ഒരു ജ്വരക്കാലം കൂടി..
#indooricon  

1 comment:

Unknown said...

Nth rasam ayit ezuthune. Nanayittund tta.