Monday, May 19, 2014

ചിലപ്പോൾ  തോന്നും  നിന്നെ സ്നേഹിച്ചതു തെറ്റായിരുന്നു എന്ന്
അപ്പോൾ മനസ്സ് എന്നോട് ചോദിക്കും നീ എങ്ങിനെ നിന്നെ തിരിചരിയുമായിരുന്നു എന്ന്
ചിലപ്പോള തോന്നും നിന്നെ സ്നേഹിച്ചു മതിയായില്ല എന്ന്
അപ്പോൾ മനസ്സ് പറയും കുറച്ചു സ്നേഹം എപ്പോളും ബാക്കി വയ്ക്കണം എന്ന്
ചിലപ്പോള തോന്നും നീ എന്നെ ചതിക്കുക ആയിരുന്നു എന്ന്
അപ്പോൾ മനസ്സു പറയും എന്റെ പ്രണയം നീ അറിഞ്ഞിരുന്നില്ലെന്ന്
എന്റെ ബാക്കി വയ്ച്ച പ്രണയങ്ങൾ ക്ക്  നീ നിശബ്ദം ആയപ്പോളും
എന്റെ മനസ്സ് പറയുന്നത് നിന്റെ കണ്ണുകളിലേക്കു നോക്കാനായിരുന്നു
പക്ഷെ നോക്കനാവാത്തവണ്ണം നീ അകലെ ആയിരുന്നു
കണ്ണുകളടച്ചു  ഞാനും തിരിച്ചു നടക്കുകയാണ്
അപ്പോൾ എന്റെ മനസ്സ് പറയുകയാണ് നീ എന്നെ പിന്നിൽ നിന്നും വിളിക്കുകയാണെന്ന്