Tuesday, June 26, 2018

ഗുരു

ഒന്നുമില്ലാതെ അങ്ങിനെ പൊയ്ക്കൊണ്ടിരുന്ന  ജീവിതത്തിൽ  വെറുങ്ങനെ ഒരീസം രാവിലെ വന്നു കയറി ഹര ഹരോ ഹര ഹര എന്ന്  എന്നെ കോവൈ പട്ടണം മുതൽ എന്റെ നാട്  വരെ ഓടിച്ചു കിടത്തിയ നടുവേദന  എന്ന disk prolapse ഉം ആയി  വേൽ നടുവിൽ  കുത്തിയ പോലെ നാട്ടിൽ വന്ന എന്നേം കൊണ്ട് specialist opinion  എടുക്കാൻ  തിരോന്തോരം വന്ന അച്ഛൻ. ഇതാണ്  intro  to the  background.

‌വണ്ടിയിൽ  നിന്നും ഇറങ്ങുന്നതിനു  മുന്നേ  ഞാൻ അവരെ കണ്ടു. ഓർമ്മകൾ  വന്നു  കണ്ണിൽ  കുത്തിനിറച്ചു നിൽക്കാൻ തുടങ്ങി. മുടിയൊക്കെ  നരച്ചു. കാലം കൊടുത്ത മാറ്റങ്ങൾ.. അച്ഛനെ കണ്ടു അവർ ചിരിച്ചു "സാറെന്താ ഇവിടെ? "  "ചെറുള്ളി വിലകുറവിനു വാങ്ങാൻ "എന്ന്  പറയണം ന്നുണ്ട് എനിക്ക്. മര്യാദക്ക് നിൽക്കാൻ പോലും ആവാത്ത അവസ്ഥ ഓർത്തു  അടങ്ങി. അച്ഛൻ  വിനയകുനീതനായി പറഞ്ഞു "നടുവേദന  മോൾക്ക്. Disk ന്റെ  ആണ്. അതൊന്നു കാണിക്കാൻ"
"ആഹാ  സാറിന്റെ മോളാ ". അല്ല  അമ്മച്ചി  എന്ന്  കൊളപ്പുള്ളി ലീല style ൽ മനസ്സിൽ  ഞാൻ  പറഞ്ഞു. തിരുവനന്തപുരത്ത് വല്ല്യേ സ്കൂളിലെ.എന്റെ രണ്ടാം ക്ലാസ്സ്‌ കാലഘട്ടത്തിലേക്ക് ഞാൻ പിറകെ  പോയി. സ്കൂൾ  കലോത്സവത്തിന് ഡാൻസിന്  പേര്  കൊടുത്ത  ഞാൻ. പേര്  കൊടുത്തതിന്റെ പിറ്റേന്ന് ടീച്ചർ ക്ലാസ്സിൽ വന്ന് ഒരു  extra desk  ഉം  വീട്ടിൽ നിന്ന് കൊണ്ട് വന്നേരെ ഈ  ഒന്നര  ഇഞ്ചി ശരീരം സാധാരണ  സ്റ്റേജിൽ കയറിയാലും  കാണൂല എന്ന് പറഞ്ഞു. ഇത്  കേട്ടു കൂടെ ഉള്ള  എല്ലാ കുട്ട്യോളും  ചിരിക്കാൻ  തുടങ്ങി. സങ്കടം  വന്ന് വൈകിട്ട്  വീട്ടിലേക്കോടി . മുത്തശ്ശിടെ  അടുത്ത് സങ്കടം പറഞ്ഞു. മുത്തശ്ശി അപ്പോൾ "കണ്ണേ നിന്നെ ഞാൻ ഗൗരീ ന്നു വിളിക്കുന്നത് ഇത്രേം വെളുത്തു  ചുരുണ്ടു  പുറം  നിറഞ്ഞു  നിൽക്കണ മുടിയും  തങ്കം  പോലത്തെ ചിരിയും കൊണ്ടാണെന്നു പറഞ്ഞു. ആ  സമാധാനത്തിൽ പിറ്റേന്ന് ക്ലാസ്സീ പോയ്‌. Dance  പ്രാക്ടീസ് ചെയ്യണ്ടേ എന്ന് മുത്തശ്ശി  എന്നും  ചോദിക്കും. ഞാൻ ഒന്നും പറയില്ല. എന്നും ഒന്നര ഇഞ്ച് എന്ന ബിളിപ്പേരും പരിഹാസവും ആണെല്ലോ

കലോത്സവ ദിവസം

മുത്തശ്ശനും മുത്തശ്ശിയും  തന്ന  ആത്‌മവിശ്വാസത്തിൽ ഒരുങ്ങി.. ഓരോ  നൃത്തക്കാരികളെയും അരുമയോടെയും എന്നെ  പരിഹാസത്തോടെയും സ്റ്റേജിനു  പുറകിൽ  നിർത്തി. പാട്ടും  സദസ്സും ബഹളവും കൊണ്ട്  മറ്റ്  നൃത്തക്കാർ വേദിയിൽ  പതറിയപ്പോൾ ആ  ഒന്നര  ഇഞ്ച് മുൻവരിയിലെ പല്ലില്ലാത്ത മോണ കാട്ടി മുത്തശ്ശനെയും മുത്തശ്ശിയേയും നോക്കി  ആത്മവിശ്വാസം വരുത്തി  ആടി  തകർത്തു. Dance കഴിഞ്ഞു ഇറങ്ങിയപ്പോൾ  ടീച്ചർ സന്തോഷം കൊണ്ട് ഉമ്മയൊക്കെ  തന്ന്. തന്ന  ഉമ്മ  തുടച്ചു കളഞ്ഞ് അപ്പൂപ്പൻ  വാങ്ങിയ mango frootiyum  ശാന്ത ബേക്കറി ലെ പുഫ്‌സും കഴിക്കാൻ  ഞാൻ ഓടി. എന്നിട്ട്  അവർ  രണ്ടു  പേരുടേം കയ്യ്  പിടിച്ചു ഡാൻസ്  ചെയ്തു വീട്ടിലേക്കു  പോയ്‌

ഒന്നര  ഇഞ്ച്  എന്ന  വട്ടപേര് ചാർത്തിയ ആ  ടീച്ചറോടെ അങ്ങേയറ്റം  ദേഷ്യം തോന്നിയിരുന്നു  അന്ന്. പക്ഷെ  അവഗണകളെയും പുച്ഛത്തെയും  നേരിടാൻ  പഠിച്ച ഒരു ബാല പാഠമായിരുന്നു അത്. കുറവുകളുടെ പേരിലും  ഇല്ലായ്മകളുടെ  പേരിലും  സഹതാപം  കാണിക്കുന്നവരോടൊക്കെ just  ഫീലിംഗ് പുച്ഛം  ആണ് എന്റെ ഇമോഷൻ

ഈ  കഥയിലെ  ടീച്ചർ ആണ്  മുന്നിൽ  നിൽക്കുന്നത്. മനസ്സിൽ  ഇത്ര മാത്രം  പറഞ്ഞു. ചേർത്ത്  നിർത്തും  എന്ന്  തോന്നിയ  തണലിടങ്ങൾ എല്ലാം  അത്രമേൽ എന്നെ  വേണ്ടെന്നു  വെച്ചപ്പോളും. അവഗണനകളെ ചിരിയോടെ  നേരിടാൻ  നിങ്ങൾ  ആയിരുന്നു  എനിക്ക്  അറിവ്  തന്നത്. സ്നേഹം  ഉള്ളിൽ നിന്നും  കൊടുക്കുമ്പോളും മറ്റ്  തണലിടങ്ങൾ കിട്ടുമ്പോൾ പ്രിയപ്പെട്ടവർ എല്ലാം മറന്നെന്നും മറന്നത്  പോലെ നടിക്കുന്നതും  എല്ലാം  പുഞ്ചിരിഓടെ ഏറ്റെടുക്കാൻ പഠിപ്പിച്ച  ആ അധ്യാപികയും ഒരു ഗുരു  തന്നെ :-snehaaksharangal ,Lakshmi

Monday, April 2, 2018

വിഡ്ഢിദിനം

 ഓരോ സൗഹൃദത്തോടും നന്ദി..  അളന്നു തിട്ടപ്പെടുത്തിയ അതിരിൽ ആവശ്യങ്ങൾക്ക് മാത്രം മതിലിന്റെ മുകളിൽ കൂടി കൈ നീട്ടുന്നവർ ആണ് നാം..അവിടെ ബന്ധങ്ങൾ ഇല്ല..എല്ലാ ആവശ്യങ്ങൾക്കു മാത്രം കൂടെ ഉണ്ടാകും എന്ന ഉറപ്പോടെ മാത്രം..തിരിച്ചു സ്നേഹം പോലും കിട്ടില്ല എന്ന പൂർണ്ണവിശ്വാസത്തോടെ.ഈ ലോകത്തിനു ചേരാത്ത കുറച്ച് വിഢ്ഢികൾ ജീവിക്കുന്നു  എന്ന പ്രത്യാശയിൽ മറ്റൊരു വിഡ്ഢിദിനം സ്വയം കൊണ്ടാടുന്നു..സ്നേഹാശംസകളോടെ 

Friday, March 30, 2018

അപശകുനം

ജീവിതത്തിലെ  ഒന്നും ഇല്ലായ്മയിൽ സ്നേഹത്തോടെ  ചേർത്ത്  പിടിച്ച ചിലർ ഉണ്ട്... ചിരിക്കാൻ  ഓർമിപ്പിച്ചു കൊണ്ടേ  ഇരുന്ന ചിലരും.. ഒരിക്കലും  മറക്കാൻ  പാടില്ലെന്ന് മനസ്സ്  അടിവര ഇട്ടു പഠിപ്പിച്ച ചിലർ... എന്നിരുന്നാലും  ഒരു സന്തോഷം കൊണ്ട്  അന്യം ആയി  പോകുന്ന എത്രയോ പേരുണ്ട്.. അവസരവാദമോ മറവിയോ ചേർന്ന് നിമിഷം നേരം കൊണ്ട് ചേർത്ത്  പിടിച്ച കൈകൾ  വേണ്ടാത്ത അപശകുനമാക്കുന്നു  നമ്മൾ.. മറക്കുക.. ഇരുട്ടിൽ  ഒറ്റക്ക്  ഒതുങ്ങുക... എപ്പോൾ  വേണമെങ്കിലും ഒരു അപശകുന0 ആകാൻ മാത്രം  വിശ്വാസങ്ങൾ  ഉള്ള  മനസ്സേ ലോകത്തിനു ഉള്ളു..
സ്നേഹാശംസകൾ    ലക്ഷ്മി

Tuesday, March 6, 2018

ഭ്രാന്ത്

ഭ്രാന്ത്  ഒരു  രോഗം അല്ല .ചുറ്റിനും  ഉള്ളതിനെ  ഒക്കെ തൊട്ടു  ജീവിച്ചു  എന്നുള്ളതിന്റെ  അടയാളപ്പെടുത്തൽ ആണ് .. .

Saturday, February 3, 2018

കൊടുത്തതെല്ലാം

കണ്ടിട്ടും  കാണാത്തവരെ  പോലെ
നോക്കാമായിരുന്നിട്ടും നോക്കാത്തവരെ  പോലെ
ഏറെ മാറ്റി നിർത്തി  ചിലരെ കൂടെ നിർത്തേണ്ടി വരും..
ഒഴിച്ച് നിർത്തപ്പെടുന്ന  വേദനകൾ കുഞ്ഞനിയന്മാർക്ക് അറിയില്ലല്ലോ
കൊടുത്തതും കുറഞ്ഞതും  ഏച്ചിമാർക്ക് ആയിരുന്നെല്ലോ