Thursday, June 8, 2017

സംഖ്യകൾ

കാലം കുറച്ചു പഴയതാണ്.... എന്റെ തലമുറയ്ക്ക് സ്കൂൾ കാലാനന്തര ഭാവി നിശ്ചയിച്ചിരുന്നത് ചില മാന്ത്രിക സംഖ്യകൾ ആണ് ...... ആശ്വാസസംഖ്യ 210 ആകുമ്പോൾ 360,480 ഒക്കെ വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആയിരുന്നു.... കൂട്ടലും കിഴിക്കലും ചിഹ്നങ്ങളും ഇല്ലാത്തതു കൊണ്ടു തന്നെ ഈ നമ്പറുകൾക്ക് ഇരട്ടി വെളുക്കുന്ന പ്രസക്തിയേ ഉണ്ടായിരുന്നുള്ളു. കവലയിൽ കൊട്ടാനും ഫ്ലക്സ് ആക്കാന്നും ആരും വരാത്ത ജീവിതകാലത്തിൽ ഒരു പത്രത്താളിൽ കിട്ടുന്ന ഫലസൂചിക അറിയാൻ ഉള്ള കാത്തിരിപ്പിന്റെ ആകാംക്ഷ ഓർമ്മകളെ മധുരതരമാക്കുന്നു:

എന്തിനേറെ, പറയുന്നു..... പ്രണയം പോലും 143 എന്ന സംഖ്യയിൽ പറഞ്ഞിരുന്ന തലമുറ ഉണ്ടായിരുന്നു: പ്ലസുകളും മൈനസ്സുകളും ഇല്ലാതെ ജീവിതം കരുപിടിപ്പിക്കാൻ പഠിപ്പിച്ച സംഖ്യകളും.... അതിനോടു ചേർന്ന കുറേ ഓർമ്മകളും ........:-snehaaksharangal : Lakshmi