Tuesday, November 15, 2016

അപ്രതീക്ഷതം

ജീവിതം തിരിച്ചറിയപ്പെടാത്ത നിമിഷങ്ങൾ സമ്മാനിക്കുമ്പോൾ അതിന്റെ ഉത്തരവും അർത്ഥവും തേടി അലയരുത്.തിരിച്ചറിയേൻ പാടില്ലാത്ത ഒരു സ്നേഹ സ്പർശം മതി ജീവിതം  സുന്ദരമാവാൻ. ഒന്നു കണ്ട മാത്രയിൽ ഇക്കാലമത്രയും കൂടെയുണ്ടായിരുന്നു എന്നു തോന്നിപ്പിക്കും വിധം തിരിച്ചറിയാൻ പാടില്ലാത്ത വണ്ണം ജീവിതവുമായി കെട്ടു പിണഞ്ഞു കിടന്നവർ..നിറങ്ങൾ ഇല്ലാത്ത ജീവിതത്തിൽ കറുപ്പിന്റെ ഭംഗിയും വെളുപ്പിന്റെ നിറവും ചൊല്ലി പോകുന്ന തിരിച്ചറിയപ്പെടാനാകാത്ത സാന്ത്വനങ്ങൾ...ജീവിതം അപ്രതീക്ഷിതം ആണ്...പൊള്ളുന്ന വെയിലത്ത് കവിളത്തു ചുംബിക്കുന്ന മഴ തുള്ളികളെ പോലെ.അപ്രതീക്ഷിതമാണ് ചില നിമിഷങ്ങളും അതു തരുന്ന സ്നേഹവും...sneha aksharangal  -lakshmi

Saturday, November 5, 2016

ചുംബനം

അറിയാതെ സംഭവിക്കുന്ന പ്രണയത്തിനന്റെ വാചകത്തിൽ എന്നെ പൊങ്കാല ഇട്ട പ്രിയ സുഹൃത്തുക്കളെ..നിങ്ങൾക്കിതാ പുതിയ അവസരം...എന്റെ കൊച്ചരി പല്ലുകാരൻ ഇന്നലെ  നിരത്തിയ സ്കൂൾ വിശേഷം "ലച്ചുമ്മേ ത്രിശങ്ക് മീനാക്ഷിയെ ഉമ്മ വയ്ച്ചു "എന്നായിരുന്നു.അതിനെന്താ എന്നു ചോദിച്ച എന്നെ പാർട്ടി ക്ലാസ്സിൽ.അകപ്പെട്ടു പോയ R.S.S കാരനെ പോലെ ....അല്ല ...അതിനേക്കാൾ മേലെ ഒരു നോട്ടം നോക്കി..ഈ ലച്ചുമ്മക്കു ഒന്നും അറിയില്ല എന്നും പറഞ്ഞ് അവൻ പതിവു പോലെ പുഞ്ചിരിച്ചു.എന്റെ ചിന്തകൾ വഴിയേ പോവുകയായിരുന്നു...വാക്കുകൾ പറയാതെ പോകുന്ന ചിലതെങ്കിലും ചുംബനങ്ങൾ തരുന്നില്ലേ?ആദ്യ ചുംബനം ഓർമ്മയില്ല എങ്കിലും അതെന്റെ അച്ഛനാകും തന്നിട്ടുണ്ടാവുക...ഏതൊരു പെൺകുട്ടിക്കും first hero അച്ഛൻ ആകുന്നതു അതു കൊണ്ടു തന്നെയാകും..ചേർത്തു പിടിച്ച് നിറുകയിൽ അമ്മമ്മ നൽകിയ ഭസ്മ മണമുള്ള ചുംബനങ്ങൾ ഇന്നും അതേ നറുമണത്തോടെ ഓർമ്മയിൽ നിറയുന്നു..എങ്കിലും മനസ്സിനെയും കണ്ണിനെയും നിറയ്ക്കുന്ന ഒരു ചുംബനം മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു.2007 may 6 രാത്രി..മനസ്സു നിറഞ്ഞ ഒരു മനുഷ്യൻ ..ചേർത്തു പിടിച്ചു പറഞ്ഞത്..."എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും വിജയവും ആണിത്..പക്ഷെ എന്റെ പ്രാണന്റെ വരു ഭാഗം കൂടൊഴിഞ്ഞ് പോവുകയാണ്"..നിറ കണ്ണുകളോടെ ചേർത്തു നിർത്തി വിഹാഹ തലേന്ന് എന്റെ അച്ഛൻ തന്ന ഈ ചുംബനപാരിതോഷികത്തേക്കാൾ വിലയും മധുരവും ഉള്ള ഒന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല..വെറുമൊരു സ്നേഹ പ്രകടനമോ വെറുമൊരു തമാശയുമാണോ ചുംബനം?നിങ്ങളോടെ ജീവിതത്തിലും ഇല്ലേ പ്രണയത്തേക്കാൾ തീക്ഷണമായി പ്രാണനോടെ നിങ്ങളെ ചുംബിച്ചവർ ??... Snehaaksharangal-Lakshmi